Friday, March 29, 2024
HomeKeralaമന്ത്രിസഭ നികൃഷ്ട ജീവികളുടെ തലവന്റെ കീഴില്‍ ; പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഴിഞ്ഞം സമരസമിതി

മന്ത്രിസഭ നികൃഷ്ട ജീവികളുടെ തലവന്റെ കീഴില്‍ ; പിണറായിക്കെതിരെ ആഞ്ഞടിച്ച് വിഴിഞ്ഞം സമരസമിതി

വിഴിഞ്ഞം സമരത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്  ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതി. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ല. കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെച്ചേ മതിയാകൂവെന്നും സമരസമിതി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചു. നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ. കടക്കു പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട. മത്സ്യത്തൊഴിലാളികളാണ്, പിണറായി വിജയനെ കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ജയിച്ചിട്ടേ പിന്മാറൂവെന്നും ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

മന്ത്രി അബ്ദുറഹ്‌മാന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവര്‍കോവിലിന്റേത് കള്ളങ്ങള്‍ കുത്തിനിറച്ച പ്രസംഗമാണ്. ലോക ചരിത്രത്തില്‍ ഏതെങ്കിലും നിയമസഭയില്‍ ഇത്രയും കള്ളങ്ങള്‍ നിറച്ച പ്രസംഗം സംഭവിച്ചിട്ടുണ്ടാവില്ല. വസ്തുതകള്‍ക്ക് നിരക്കാത്തതും മത്സ്യതൊഴിലാളികളെ കളിയാക്കുന്നതുമാണ് മന്ത്രിയുടെ ഇന്നത്തെ സഭയിലെ പ്രസംഗമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular