Friday, April 19, 2024
HomeIndiaകമ്ബനികള്‍ക്ക് ശക്തമായ കെട്ടുറപ്പില്ലെന്ന് റിപ്പോര്‍ട്ട്; അദാനി സാമ്രാജ്യം ബലൂണ്‍

കമ്ബനികള്‍ക്ക് ശക്തമായ കെട്ടുറപ്പില്ലെന്ന് റിപ്പോര്‍ട്ട്; അദാനി സാമ്രാജ്യം ബലൂണ്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്ത് ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യം ശക്തമായ കെട്ടുറപ്പില്ലാതെ വല്ലാതെ ഊതിവീര്‍പ്പിച്ചതാണെന്ന് വായ്പ നിരീക്ഷണ ഏജന്‍സിയായ ക്രെഡിറ്റ് സൈറ്റ്സ്.

വായ്പയില്‍ താങ്ങിയാണ് നില്‍പ്.

ഒന്നിനു പിറകെ ഒന്നായി വിവിധ മേഖലകളിലേക്ക് അതിവേഗം അദാനി പടര്‍ന്നുകയറുന്നതിനിടയിലാണ്, അദാനി സ്ഥാപനങ്ങളുടെ ഭദ്രതയെക്കുറിച്ച ആശങ്ക പങ്കുവെക്കപ്പെട്ടത്. വിവിധ വ്യവസായ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാണിക്കുന്ന തിടുക്കം വലിയൊരു കടക്കെണിയിലേക്കോ വായ്പ കുടിശ്ശിക വരുത്തുന്നതിലേക്കോ എത്തിയെന്നു വരാം.

ഭരണകൂടപിന്തുണയും അതിനൊത്ത് ലഭിക്കുന്ന ബാങ്ക് വായ്പകളുമാണ് അദാനിക്ക് പുതിയ നിക്ഷേപപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സഹായകമാവുന്നത്. എന്നാല്‍, അതിനൊത്ത സൂക്ഷ്മമായ മൂലധനസമാഹരണവും ധനവിനിയോഗവും ഇല്ല.

തുറമുഖം, വിമാനത്താവളം, ഖനികള്‍, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, സിമന്റ് ഉല്‍പാദനം, വാതക മേഖല, ഡേറ്റ സെന്ററുകള്‍ എന്നിങ്ങനെ കൂടുതല്‍ മേഖലകളിലേക്ക് സാമ്രാജ്യം വളര്‍ത്തുകയാണ് അദാനി. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്കൊത്ത സുരക്ഷിത ആസ്തി അദാനിക്കില്ലെന്ന് റിപ്പോര്‍ട്ട് വിശദീകരിച്ചു.

കമ്ബനികളുടെ പ്രമോട്ടര്‍ എന്ന നിലയില്‍ അദാനിയുടെ ഭാഗത്തുനിന്ന് മതിയായ മൂലധനനിക്ഷേപത്തിന് തെളിവുകളില്ല. പരസ്പര ബന്ധമില്ലാത്തതും വലിയ മൂലധന നിക്ഷേപം വേണ്ടിവരുന്നതുമായ വ്യവസായങ്ങള്‍ തുടങ്ങുന്നു. വിപണി മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം, സൂക്ഷ്മതയില്ലാത്ത സാമ്ബത്തിക തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു.

അദാനിയുടെ ആസ്തിമൂല്യം 135 ശതകോടി ഡോളറെന്നാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി കമ്ബനികളുടെ ഓഹരിവില ചൊവ്വാഴ്ച ഏഴു ശതമാനം വരെ ഇടിഞ്ഞു.

അംബാനിയെ കടത്തിവെട്ടി ഏഷ്യയിലെ ഒന്നാമത്തെ അതിസമ്ബന്നനായി അദാനി മാറിയെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെയും മറ്റും സ്ഥാപനങ്ങളുമായി അനാരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular