Saturday, April 20, 2024
HomeCinema'മൈക്ക് ടൈസന്റെ അടി കൊണ്ട് മൈഗ്രേന്‍ വന്നു, ശരീരം തളര്‍ന്ന് പോയി'; അനുഭവം പങ്കുവച്ച്‌ വിജയ്...

‘മൈക്ക് ടൈസന്റെ അടി കൊണ്ട് മൈഗ്രേന്‍ വന്നു, ശരീരം തളര്‍ന്ന് പോയി’; അനുഭവം പങ്കുവച്ച്‌ വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലൈഗര്‍’ റിലീസിന് ഒരുങ്ങുകയാണ്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്.

ചിത്രത്തില്‍ അദ്ദേഹത്തൊടൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് വിജയ് ദേവരകൊണ്ട. മൈക്ക് ടൈസനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമായിട്ടാണ് കാണുന്നതെന്നും വളരെ നല്ല മനുഷ്യനാണ് അദ്ദേഹമെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

ലൈഗറിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരിണം. സെറ്റിലെത്തി മൈക്ക് ടൈസനെ കണ്ടപ്പോള്‍ വിഷമിച്ചുവെന്നും അദ്ദേഹത്തിന്റെ ഉറച്ച ശരീരവും കൈകളും കാലുകളും കണ്ടപ്പോള്‍ ഭയം തോന്നിയതായും താരം പറഞ്ഞു. ഫൈറ്റ് റിഹേഴ്സല്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഒരു അടി മുഖത്ത് കിട്ടി. തല പൊട്ടി പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ദിവസം മുഴുവന്‍ മൈഗ്രേന്‍ ആയിരുന്നു. അടി കൊണ്ട് ബോധം പോയില്ലെങ്കിലും ശരീരം തളര്‍ന്ന് പോകുന്നത് പോലെയാണ് തോന്നിയത്’ വിജയ് കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 25നാണ് ‘ലൈഗര്‍’ റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.

മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക മികസഡ് മാര്‍ഷല്‍ ആര്‍ട്സ് കിക്ക്ബോക്സിംഗ് ചാമ്ബ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായിക. രമ്യാ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular