Wednesday, April 24, 2024
HomeCinemaഇന്ത്യന്‍ സിനിമ ക്രിട്ടിക്സ് പുരസ്കാരത്തില്‍ തയാ

ഇന്ത്യന്‍ സിനിമ ക്രിട്ടിക്സ് പുരസ്കാരത്തില്‍ തയാ

ന്തോ – ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസ്കൃത ചിത്രമായ തയായയ്ക്ക് മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം .

ഡോ. ജി. പ്രഭ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കുറിയേടത്ത് താത്രിയുടെ ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടില്‍ വീക്ഷിക്കുന്ന സിനിമയാണ്. അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച്‌ ഡബിംഗ് പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണ്.

അനുമോള്‍, ബാബു നമ്ബൂതിരി, ദിനേശ് പണിക്കര്‍, പള്ളിപ്പുറം സുനില്‍, നന്ദകിഷോര്‍, രേവതി, ഉത്തര, ആനി ജോയന്‍, മീനാക്ഷി, അഭിദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. പ്രശസ്ത കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്ബൂതിരി അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സണ്ണി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular