Thursday, April 25, 2024
HomeCinemaബേസിലിന്റെ ഫഹദ് ചിത്രത്തില്‍ ആസിഫ് അലി

ബേസിലിന്റെ ഫഹദ് ചിത്രത്തില്‍ ആസിഫ് അലി

ഹദ് ഫാസിലിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും .ഇടവേളയ്ക്കുശേഷം ഫഹദ് ഫാസിലും ആസിഫ് അലിയും ഒരുമിക്കുകയാണ്.

ശ്യാം പുഷ്‌കരന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദീലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മിന്നല്‍ മുരളിക്കുശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച്‌ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ ആണ് നായകന്‍. വന്‍ വിജയം നേടിയ ടേക്ക് ഓഫിനു ശേഷം ഫഹദ് ഫാസിലും ആസിഫ് അലിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ ഇരുവര്‍ക്കും കോമ്ബിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ റുപ്പി, റെഡ് വൈന്‍, ഡി കമ്ബനി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

അതേസമയം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച്‌ നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ സെപ്തംബര്‍ 2ന് തിയേറ്ററില്‍ എത്തും. ബേസില്‍ ജോസഫ് നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ജാന്‍.എ. മന്‍ എന്ന ചിത്രത്തിനുശേഷം ബേസില്‍ വീണ്ടും നായകനാവുകയാണ്.ഹര്‍ഷദ് രചന നിര്‍വഹിക്കുന്ന നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ബേസില്‍ ജോസഫ് ആണ് നായകന്‍ല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular