Friday, March 29, 2024
HomeIndiaഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും ; സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ

ഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും ; സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ

ന്യൂഡൽഹി: സെപ്റ്റംബർ 24 ന് വാഷിംഗ്ടണിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തീവ്രവാദകത്തെയും ഭീകരതയെയും ചെറുക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ മോദിയും ബൈഡനും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“തീവ്രവാദത്തെ ചെറുക്കാനും തീവ്രവാദത്തെ തടയാനുമുള്ള മാർഗങ്ങൾ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രാദേശിക സംഭവവികാസങ്ങൾ സംബന്ധിച്ച ചർച്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,”ശൃംഗ്ല പറഞ്ഞു.

“ഇന്ത്യയും യുഎസും തമ്മിലുള്ള സുദൃഢവും ബഹുമുഖവുമായ ബന്ധം മോദിയും ബൈഡനും അവലോകനം ചെയ്യും. ഇന്ത്യ-യുഎസ് ആഗോള പങ്കാളിത്തം കൂടുതൽ സമ്പന്നമാക്കാനുള്ള വഴികളെക്കുറിച്ചും അവർ ആലോചിക്കും,” ശൃംഗ്ല കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular