Friday, March 29, 2024
HomeEuropeസിറ്റി - ബാഴ്സ സൗഹൃദ മത്സരം സമനിലയില്‍

സിറ്റി – ബാഴ്സ സൗഹൃദ മത്സരം സമനിലയില്‍

ബുധനാഴ്ച ക്യാമ്ബ് നൗവില്‍ 91,062 ആരാധകര്‍ക്ക് മുന്നില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും 3-3 സമനിലയില്‍ പിരിഞ്ഞു.മുന്‍ ബാര്‍സ ഗോള്‍കീപ്പറും പരിശീലകനുമായ ജുവാന്‍ കാര്‍ലോസ് അന്‍സുവിന് അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് ബാധിച്ചതിനെ തുടര്‍ന്ന് രോഗത്തിന് വേണ്ടി ഗവേഷണം നടത്താന്‍ ആണ് മത്സര ഫണ്ട് ഉപയോഗിക്കാന്‍ പോകുന്നത്.

21-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് സിറ്റിക്കായി സ്‌കോറിംഗ് തുറന്നത്.ഗോള്‍ക്കീപ്പര്‍ ഇന്യാങ്കി പീനയുടെ മിസില്‍ ആണ് അല്‍വാരസ് ഗോള്‍ നേടിയത്.എട്ട് മിനുട്ട് തികയുന്നതിന് മുന്‍പ് തന്നെ ബാഴ്സക്ക് വേണ്ടി ഔബമെയാങ് സ്കോര്‍ സമനിലയില്‍ ആക്കി.ഫ്രെങ്കി ഡി യോംഗ്,മെംഫിസ് ഡീപെയ് എന്നിവര്‍ രണ്ടാം പകുതിയില്‍ ബാഴ്സക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 70 ആം മിനുട്ടില്‍ കോള്‍ പാമര്‍,കൂടാതെ എക്സ്ട്രാ ടൈമില്‍ ഹാലണ്ടിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി മാഹ്റസും സിറ്റിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular