Friday, March 29, 2024
HomeKeralaകോവളം, പുതുച്ചേരി കടൽ തീരങ്ങൾക്ക് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

കോവളം, പുതുച്ചേരി കടൽ തീരങ്ങൾക്ക് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

 രാജ്യത്ത് രണ്ടു കടല്‍ത്തീരങ്ങള്‍ക്കു കൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം (International Blue Flag) ലഭിച്ചു. കോവളം കടൽത്തീരം (Kovalam Beach),  പുതുച്ചേരിയിലെ ഏദൻ കടൽത്തീരം (Puducherry Eden Beach) എന്നിവയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ പത്ത് കടൽ തീരങ്ങൾക്കാണ് ഈ അംഗീകാരം ഉള്ളത്. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള ആഗോള അംഗീകാരമാണിത്.

ഡെന്‍മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ് ഇ ഇ) ആഗോളതലത്തില്‍ അംഗീകാരമുള്ള  ഇക്കോ-ലേബല്‍-ബ്ലൂ ഫ്‌ലാഗ് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂര്‍, ദിയുവിലെ ഘോഘ്‌ല, കാസര്‍കോട്, കര്‍ണാടകത്തിലെ പടുബിദ്രി, കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട, ഒഡിഷയിലെ ഗോള്‍ഡന്‍, ആന്‍ഡമാന്‍ നിക്കോബറിലെ രാധാനഗര്‍ എന്നിവയുടെയും അംഗീകാരം നിലനിര്‍ത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular