Thursday, March 28, 2024
HomeKeralaനാര്‍ക്കോട്ടിക് ജിഹാദ്:സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി; 'എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല'

നാര്‍ക്കോട്ടിക് ജിഹാദ്:സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി; ‘എല്ലാത്തിലും മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല’

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായ്‌പ്പോഴും സര്‍ക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും സര്‍ക്കാര്‍ ഇടപെടല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ പരാമര്‍ശം വലിയ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തില്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular