Friday, March 29, 2024
HomeEuropeരാജ്യത്തെ ആദ്യ ദലിത് കര്‍ദിനാളായി ഡോ. ആന്തണി പൂല

രാജ്യത്തെ ആദ്യ ദലിത് കര്‍ദിനാളായി ഡോ. ആന്തണി പൂല

ത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ആദ്യ ദലിത് കര്‍ദിനാളായി ഹൈദരാബാദ് രൂപത ആര്‍ച്ബിഷപ്പ് ഡോ. ആന്തണി പൂല. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ചായിരുന്നു സ്ഥാനാരോഹണം.

2022 മേയിലാണ് പോപ് ഫ്രാന്‍സിസ്, ആന്തണി പൂലയെ(60) കര്‍ദിനാളായി തെരഞ്ഞെടുത്തത്. ആകെ 20 പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരായി സ്ഥാനാരോഹണം നടത്തിയത്.

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തെലുഗു ദേശത്തില്‍ നിന്ന് തന്നെ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഡോ. ആന്തണി പൂല. പോപ് എന്ന പദവിക്ക് ശേഷം ഉള്ള ഉയര്‍ന്ന പദവിയാണ് കര്‍ദിനാള്‍.

ഇതോടെ വത്തിക്കാനില്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇന്ത്യക്കാരായ കര്‍ദിനാളുകള്‍ ആറ് പേരായി. ആന്തണി പൂലയോടൊപ്പം ഗോവയില്‍ നിന്ന് ഫിലിപ്പ് നേരിയും ഇത്തവണ കര്‍ദിനാള്‍ പദവി സ്വീകരിച്ചു.

1951 നവംബര്‍ 15ന് ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് ആന്തണിയുടെ ജനനം. 1992ല്‍ പുരോഹിതനായാണ് ആന്തണി പൂല പ്രവര്‍ത്തനം തുടങ്ങിയത്. 2008ല്‍ കുര്‍ണൂല്‍ ബിഷപ് ആകുകയും 2020ല്‍ ഹൈദരബാദ് ആര്‍ച്ബിഷപ്പ് ആയി പട്ടം നല്‍കുകയുമായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള 80 വയസ്സില്‍ താഴെയുള്ളവരാണ് കര്‍ദിനാള്‍മാരായതില്‍ 16 പേരും. പുതിയ 20 പേര്‍ കൂടി വന്നതോടെ ലോകമാകെ കര്‍ദിനാള്‍മാരുടെ എണ്ണം 229 ആകും. ഇതില്‍ 132 പേര്‍ക്കാണ് വോട്ടവകാശം. പുതിയ കര്‍ദിനാള്‍മാരുടെ വരവോടെ മംഗോളിയ, പാരഗ്വായ്, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular