Friday, April 19, 2024
HomeCinemaഅച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം 'വൃഷഭ' 2023ല്‍ തുടങ്ങും

അച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം ‘വൃഷഭ’ 2023ല്‍ തുടങ്ങും

ന്നിലേറെ ഭാഷകളില്‍ വരുന്ന നടന്‍ മോഹന്‍ലാലിന്റെ (Mohanlal) അടുത്ത ചിത്രം ‘വൃഷഭ’ (Vrushabha) പ്രഖ്യാപിച്ചു.
തലമുറകളിലൂടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. ഒരു അച്ഛന്റെയും മകന്റെയും ബന്ധം കേന്ദ്രീകരിച്ച പ്രമേയമാണ് സിനിമയ്ക്ക്. പ്രണയവും പ്രതികാരവും തമ്മിലുള്ള പോരാട്ടം പര്യവേക്ഷണം ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അച്ഛന്‍ വേഷം ചെയ്യും. മകന്റെ വേഷം തെലുങ്ക് താരം അവതരിപ്പിക്കും. ആ നടന്റെ പേര് ഉടന്‍ പ്രഖ്യാപിക്കും.നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം 2023 മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നും, 2024 ല്‍ തീയറ്ററുകളില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ‘വൃഷഭ’ എഴുതുന്നുണ്ടെന്നും ഇപ്പോള്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അത് സ്‌ക്രീനിലെത്തിക്കാനുള്ള ആവേശത്തിലാണെന്നും സംവിധായകന്‍ കിഷോര്‍ പങ്കുവെച്ചു. ഓരോ നല്ല സിനിമയുടെയും കാതല്‍, വ്യക്തികളുമായി ബന്ധപ്പെടുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ടതിന് ശേഷവും വര്‍ഷങ്ങളോളം അത് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ‘മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, സിനിമ തിയറ്ററുകളില്‍ എത്തിക്കാന്‍ ഞാന്‍ ആവേശത്തിലാണ്,’ സംവിധായകന്‍ പറഞ്ഞു.

മുന്‍ നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവ് അഭിഷേക് വ്യാസ് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസായ എവിഎസ് സ്റ്റുഡിയോയുടെ ആദ്യ പ്രോജക്ടാണ് വൃഷഭ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular