Tuesday, April 23, 2024
HomeKeralaകവിയും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

കവിയും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

മുപ്പതുവർഷത്തെ സേവനത്തിനു ശേഷം യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പൽ ആയിരിക്കെ, 1993-ൽ വിരമിച്ചു.

തിരുവനന്തപുരം: കവിയും വിവർത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. പുലർച്ചെ 2.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വിവിധ സർക്കാർ കോളജുകളിൽ മലയാളം അധ്യാപകനായും ഗവ. ആർട്സ് കോളജ്- തിരുവനന്തപുരം, ഗവ. സംസ്കൃത കോളജ്- പട്ടാമ്പി, യൂണിവേഴ്സിറ്റി കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.

മുപ്പതുവർഷത്തെ സേവനത്തിനു ശേഷം യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പൽ ആയിരിക്കെ, 1993-ൽ വിരമിച്ചു. അനന്തരം സംസ്കൃത യൂണിവേഴ്സിറ്റിയിൽ മൂന്നുവർഷം പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ അന്തരിച്ച ഡോക്ടർ കെ. എസ്. അമ്മുക്കുട്ടി (അസി. ഡയറക്ടർ, ആരോഗ്യവകുപ്പ്) മക്കൾ- രാജേഷ്, രതീഷ്.

കൃതികൾ

കന്നിപ്പൂക്കൾ (പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം)

2 ഗ്രീഷ്മം (പഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം)

ഇനിയും ബാക്കിയുണ്ടു ദിനങ്ങൾ (കറന്റ് ബുക്സ്, കോട്ടയം)

പുനർജ്ജനി (സാഹിത്യ പ്രവർത്തക സഹകരണ സംഘം,കോട്ടയം)

ട്വിൻസ് (പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി, തിരുവനന്തപുരം)

കൃഷ്ണകൃപാസാഗരം. (പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം)

കാവ്യപരിഭാഷകൾ
ബില്ഹണകവിയുടെ ചൗരപഞ്ചാശിക (എസ്.പി.സി.എസ്., കോട്ടയം)

ടാഗോറിന്റെ ഉദ്യാനപാലകൻ (പ്രിയദർശിനി, തിരുവനന്തപുരം)

ടാഗോറിന്റെ ഗീതാഞ്ജലി (പ്രിയദർശിനി, തിരുവനന്തപുരം)

ടാഗോർ കവിതകൾ (ഡി.സി. ബുക്സ് കോട്ടയം)

ഭർതൃഹരിയുടെ ശതകതയം (പ്രിയദർശിനി, തിരുവനന്തപുരം)

ആദിശങ്കരന്റെ അമരുകൾതകം (എസ്.പി.സി.എസ്. കോട്ടയം)

13 കല്യാണമല്ലന്റെ അനംഗരംഗം. (എസ്.പി.സി.എസ്, കോട്ടയം)

വിദ്യാപതിയുടെ പ്രേമഗീതങ്ങൾ. (ഡി.സി. ബുക്സ് കോട്ടയം)
മീരയുടെ ഭക്തിഗീതങ്ങൾ (ഡി.സി. ബുക്സ് കോട്ടയം)

പഠനവും വ്യാഖ്യാനവും
ഉണ്ണിച്ചിരുതേവീചരിതം (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഉണ്ണിയാടീചരിതം (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)

മേല്പുത്തൂരിന്റെ നാരായണീയം (പ്രിയദർശിനി തിരുവനന്തപുരം)

നാരായണീയം ദശകസംഗ്രഹം (പ്രിയദർശിനി, തിരുവനന്തപുരം)

വൈശികതന്ത്രം (ഡി.സി. ബുക്സ്,കോട്ടയം)

കേരളപാണിനീയം വ്യാഖ്യാനവും വിചിന്തനവും (പ്രിയദർശിനി
പബ്ലിക്കേഷൻസ് സൊസൈറ്റി, തിരുവനന്തപുരം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular