Friday, April 26, 2024
HomeEditorialസോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടോ

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടോ

സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ നടി പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയുടെ നൂലുകെട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങില്‍ അനുശ്രീയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ അസാന്നിദ്ധ്യമായിരുന്നു ആരാധകര്‍ ശ്രദ്ധിച്ചത്.

ഇതിനുപിന്നാലെ നടിയുടെ ദാമ്ബത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്നും വിവാഹ മോചിതയാകാന്‍ പോകുകയാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് അനുശ്രീയിപ്പോള്‍.

‘പ്രസവത്തിനായി എന്നെ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നു. ഡെലിവറി വരെ വിഷ്ണുവും എന്റെ വീട്ടില്‍ താമസിച്ചു. ഡെലിവറി നടന്ന വീട്ടില്‍ ഭര്‍ത്താവ് നില്‍ക്കുന്നത് ശരിയല്ലാന്ന് പറഞ്ഞാണ് പോയത്. പിന്നെ ഞങ്ങളുടെ ഫോണ്‍ സംഭാഷണം കുറഞ്ഞു. ഡെലിവറി കഴിഞ്ഞപ്പോള്‍ 24 മണിക്കൂറും വിളിച്ച്‌ സംസാരിക്കാനുള്ള മൂഡിലായിരുന്നില്ല ഞാന്‍. എന്റെ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സും തുടങ്ങി പോസ്റ്റ്പാര്‍ട്ടത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. വിഷ്ണു വിളിക്കുമ്ബോള്‍ കൊച്ചിനെ കാണാനാണെന്ന് കരുതി കൊച്ചിനെ കാണിച്ച്‌ കട്ട് ചെയ്യുമായിരുന്നു.

നൂല് കെട്ട് ആയപ്പോള്‍ നിന്റെ അമ്മ എന്നെ വിളിക്കുകയാണെങ്കില്‍ വരാമെന്ന് വിഷ്ണു പറഞ്ഞു. ഞാന്‍ പറഞ്ഞു അമ്മ വിളിക്കത്തില്ലെന്ന്. പിന്നെ അന്ന് അവന് വര്‍ക്കുണ്ടായിരുന്നു. ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഡിവോഴ്സിനെക്കുറിച്ച്‌ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് മോശമായ കമന്റുകള്‍ വന്നു. അതിനുശേഷം വിഷ്ണു വിളിച്ച്‌ നീ എന്ത് മണ്ടത്തരമാ കാണിച്ചത്, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറഞ്ഞൂടേന്നൊക്കെ പറഞ്ഞു. ആ പോസ്റ്റ് പിന്നെ ഡിലീറ്റ് ചെയ്തു. വിഷ്ണുവുമായി ചിലപ്പോള്‍ അടുക്കാം, ചിലപ്പോള്‍ അകലാമെന്നും അത് തങ്ങളുടെ തീരുമാനം പോലെയിരിക്കുമെന്നും നടി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular