Friday, April 19, 2024
HomeIndiaസാങ്കേതികത്തകരാര്‍: നാസിക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് ഡല്‍ഹിയില്‍ തിരിച്ചിറക്കി

സാങ്കേതികത്തകരാര്‍: നാസിക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി: നാസിക്കിലേക്ക് പറയുന്നയര്‍ന്ന സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനം സാങ്കേതികത്തകരാറുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തവളത്തില്‍ തിരിച്ചിറക്കി.

ഇന്ന് രാവിലെയാണ് സംഭവം.

നാസിക്കിലേക്ക് പോകാന്‍ വേണ്ടി പറയുന്നുയര്‍ന്നശേഷമാണ് ചില സാങ്കേതികത്തകരാറ് കണ്ടത്. ഓട്ടോ പൈലറ്റ് സംവിധാനത്തിലാണ് തകരാറ് കണ്ടതെന്ന് സിവില്‍ ആവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിമാന ജീവനക്കാരടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനം തിരിച്ചിറക്കുമ്ബോഴും പ്രശ്‌നങ്ങളില്ലായിരുന്നു. ഈ അടുത്തകാലത്ത് സ്‌പൈസ് ജെറ്റില്‍ നിരവധി സാങ്കേതികപ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പൈലറ്റുമാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം 90 പൈലറ്റുമാരെ ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular