Tuesday, May 7, 2024
HomeIndiaവിമാനത്തില്‍ അടുത്ത സീറ്റില്‍ ദളപതി വിജയ്, ഇങ്ങനെയൊരു യാത്ര ആദ്യമെന്ന് വരലക്ഷ്മി ശരത്കുമാര്‍

വിമാനത്തില്‍ അടുത്ത സീറ്റില്‍ ദളപതി വിജയ്, ഇങ്ങനെയൊരു യാത്ര ആദ്യമെന്ന് വരലക്ഷ്മി ശരത്കുമാര്‍

ഹൈദരാബാദിലേക്കുള്ള ഈ യാത്ര നടി വരലക്ഷ്മി ശരത്കുമാര്‍ മറക്കാന്‍ വഴിയില്ല. കാരണം ഒരു സൂപ്പര്‍താരത്തിനൊപ്പമായിരുന്നു വരലക്ഷ്മിയുടെ യാത്ര.

ആരാണെന്നല്ലേ? സൂപ്പര്‍താരം വിജയ് തന്നെ. അപ്രതീക്ഷിതമായ കിട്ടിയ അനുഭവത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. വിജയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.

ഇതുവരെ ഹൈദരാബാദിലേക്ക് ഇത്ര മികച്ചൊരു വിമാനയാത്ര ചെയ്തിട്ടില്ല. എന്റെ പ്രിയപ്പെട്ട ദളപതി വിജയ് എന്റെ അടുത്ത് ഇരിക്കുന്നു. ഏറെ രസകരമായിരുന്നു. ലുഡോ… പൊട്ടിച്ചിരി… വര്‍ത്തമാനം പെര്‍ഫക്റ്റ് യാത്ര പെര്‍ഫക്റ്റ് ദിവസം- വരലക്ഷ്മി ശരത്കുമാര്‍ കുറിച്ചു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്‍മി വിജയ്‍യെ കണ്ടുമുട്ടിയത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വരിശ് ആണ് വിജയ്യുടെ പുതിയ ചിത്രം. സിനിമയുടെ നിര്‍ണായകരം​ഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായത് വലിയ ചര്‍ച്ചയായിരുന്നു. ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്‍തിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലൊക്കേഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോ​ഗിക്കുന്നത് വിലക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ്‍യുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular