Saturday, July 27, 2024
HomeIndiaമുതിര്‍ന്ന ചരിത്രകാരന്‍ പ്രഫ. ബി. ഷെയ്ഖ് അലി അന്തരിച്ചു

മുതിര്‍ന്ന ചരിത്രകാരന്‍ പ്രഫ. ബി. ഷെയ്ഖ് അലി അന്തരിച്ചു

മൈസൂരു: മുതിര്‍ന്ന ചരിത്രകാരനും ഗോവ, മംഗളൂരു സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പ്രഫ. ബി. ഷെയ്ഖ് അലി (98) നിര്യാതനായി.

വ്യാഴാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൈസൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഷെയ്ഖ് അലി അതേ സ്ഥാപനത്തില്‍ ചരിത്ര പ്രഫസറായാണ് ചരിത്ര ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുരാതന കര്‍ണാടകത്തിലെ ചരിത്ര പഠനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ അമൂല്യമായിരുന്നു. പശ്ചിമ ഗംഗന്മാരുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കാലഘട്ടത്തിലെ ചരിത്രവുമെല്ലാം ഏറെ ശ്രദ്ധ നേടി.

ഹിസ്റ്ററി ഓഫ് ദി വെസ്റ്റേണ്‍ ഗംഗാസ്, ഗോവ വിന്‍സ് ഫ്രീഡം: റിഫ്ലക്ഷന്‍സ് ആന്‍ഡ് റിനൈസണ്‍സ്, ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷ് റിലേഷന്‍സ് വിത്ത് ഹൈദരലി തുടങ്ങിയവ പ്രധാന ചരിത്ര കൃതികളാണ്.

മൃതദേഹം മൈസൂരിലെ സരസ്വതിപുരത്തുള്ള മുസ്‍ലിം ഹോസ്റ്റലിലേക്ക് കൊണ്ടുപോകും. ​​തുടര്‍ന്ന് ടിപ്പു സര്‍ക്കിളിലെ മൈസൂര്‍ ജയിലിന് പിന്നിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

RELATED ARTICLES

STORIES

Most Popular