Sunday, April 28, 2024
HomeUSAകേരളം വളരുന്നു... മൂൺ പാലസ് റിസോർട്ട് കൊടി തോരണങ്ങളാൽ അലങ്കരിച്ചു Published...

കേരളം വളരുന്നു… മൂൺ പാലസ് റിസോർട്ട് കൊടി തോരണങ്ങളാൽ അലങ്കരിച്ചു Published on 01 September, 2022

കാൻകുൻ: ഫോമാ കൺവൻഷൻ മിഴി തുറക്കാൻ മണിക്കൂറുകൾ അവശേഷിക്കെ മൂൺ പാലസ് റിസോർട്ട് കൊടി  തോരണങ്ങളാൽ  അലങ്കരിച്ചു.  ഹോട്ടലിലെ സ്റ്റാഫ് തന്നെയാണ്  അലങ്കരിക്കുന്നത്. ഫോമാ നേതാക്കൾ നിർദേശം നൽകുന്നു.

സ്റ്റേജിലും മാറ്റം വരുത്തി. 15 അടി കൂടി നീളം കൂട്ടി  നാല്പത് അടിയുടെ സ്റ്റേജ് ആണ് തയ്യാറാക്കിയിരിക്കുന്നത്. പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിനും അത് വലിയ സ്‌ക്രീനിൽ കാണിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, കൺവൻഷൻ ചെയർ പോൾ റോഷൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്  എന്നിവർ പറഞ്ഞു.

കനത്ത മഴ മൂലം മന്ത്രി റോഷി അഗസ്റ്റിന്റെ യാത്ര മുടങ്ങുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ മന്ത്രിക്കു യാത്രാനുമതി ലഭിച്ചു.

ചുരുക്കമായി ആളുകൾ ബുധനാഴ്ച എത്തിയെങ്കിലും കൂടുതൽ പേർ  വ്യാഴാഴ്ച എത്തും. അവർക്ക് വ്യാഴാഴ്ച നഗരത്തിലും സമീപപ്രദേശങ്ങളിലും ടൂർ  പോകാം.

വെള്ളിയാഴ്ച ഉച്ചയോടെ വേദികൾ സജീവമാകും. അതോടെ മലയാളി മാമാങ്കം മറുനാട്ടിൽ അരങ്ങേറ്റം  കുറിക്കും

കേരളം  വളരുന്നു... മൂൺ പാലസ് റിസോർട്ട് കൊടി  തോരണങ്ങളാൽ അലങ്കരിച്ചു 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular