Thursday, June 13, 2024
HomeEditorialപോരാട്ടത്തിന്റെ പര്യായം മേരി റോയ് യാത്രയായി : മുരളീ കൈമൾ

പോരാട്ടത്തിന്റെ പര്യായം മേരി റോയ് യാത്രയായി : മുരളീ കൈമൾ

കേരളത്തിലെ സുറിയാനി ക്രിസ്താനികളുടെ ജീവിതത്തെ, സമുഹത്തെ രണ്ടായി പകുത്ത വിധി സമ്പാദിച്ച വിപ്ലവകാരിയാണ് എൺപത്തി ഒൻപതാം വയസിൽ കടന്നുപോകുന്നത്.

നിയമ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കോട്ടയത്ത് ജീവിക്കുന്ന മേരി റോയി നിയമ വ്യവസ്ഥയിലുടെ ഉണ്ടാക്കിയ സാമുഹ്യ മാറ്റത്തെ കുറിച്ച് പഠിക്കുന്നത്.

തിരുവതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചവകാശത്തിന്റെ പൊളിച്ചെഴുത്തിന് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച ധീര വനിതയായിരുന്നു മേരി റോയി.” അപ്പന്റെ സ്വത്തിൽ മകന് ലഭിക്കന്നതിന്റെ നാലിൽ ഒന്നോ അല്ലെങ്കിൽ അയ്യായിരം രൂപ മാത്രമേ- ഏതാണ് കുറവുള്ളത്- അതായിരുന്നു മകൾക്ക് അപ്പന്റെ സ്വത്തിൽ നിന്ന് ലഭിക്കുമായിരുന്നത്.- അതായിരുന്നു തിരുവതാംകൂർ ക്രിസ്തൻ പിൻതുടർച്ചാവകാശ നിയമം.

മദിരാശിയിലെയും , ഡൽഹിയിലെയും വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ടയിൽ ജോലി ചെയ്യുമ്പോഴാണ് ജീവിത പങ്കാളിയായ രജീബ് റോയിയെ അവർ കണ്ടെത്തിയത്.
തിരിച്ച് പിതാവിന്റെ ഊട്ടിയിലെ വീട്ടിലേക്ക് രണ്ടു കുട്ടികളുമായി ആണ്  മേരി റോയി എത്തിയത്.

പിതാവിന്റെ മരണശേഷം ഊട്ടിയിലെ ആ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ സഹോദരന്റെ നിർദ്ദേശം വന്നപ്പോഴാണ് അവർ ഈ അപരിഷ്കൃത നിയമത്തിനെതിരെ നീതി ന്യായ വ്യവസ്ഥിതിയെ  സമീപിച്ചത്. രണ്ടു കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നേനേ എന്നായിരുന്നു അവർ ആ ദിനങ്ങളെ ഓർമിച്ചത്.

1965 കളിൽ ആരംഭിച്ച നിയമ യുദ്ധം പിതാവിന്റെ  കോട്ടയം ടി.ബി. റോഡിലെ ഒൻപത് സെന്റ് സ്ഥലം സ്വന്തം പേരിൽ ലഭിക്കുന്നത് 2010 ഒക്ടോബർ ഇരുപത് വരെ തുടർന്നു.

1933 ൽ ജനിച്ച മേരി റോയി പോരാടിയത് കുടുംബത്തിലും, സമുഹത്തിലും സ്ത്രീ സമത്വത്തിനും, നീതിക്കും വേണ്ടിയിമായിരുന്നു.
പിതാവിന്റെ സ്വത്തിൽ സിറിയിൻ  ക്രസ്തവ കുടുംബത്തിലെ ആൺമക്കൾക്കും , പെൺ മക്കൾക്കും തുല്യ അവകാശം അവർ നേടി തന്നു .
മികച്ച വിദ്യാഭ്യാസ വിചഷണയായിരുന്ന അവർ 1961 ൽ ആരംഭിച്ച കോർപസ് ക്രിസ്റ്റി സ്കൂൾ ഇന്ന്  ” പള്ളിക്കുടം ” എന്ന് അറിയപ്പെടുന്നു.
ബുക്കർ പുരസ്കാരം നേടിയ അരുദ്ധതി റോയി മകളാണ്. മകൻ ലളിത് റോയി.

കളത്തിപ്പടിയിലെ പള്ളിക്കുടം സ്ക്കൂൾ വാർത്തെടുത്തത് എഞ്ചിനീയർമാരെയും , ഡോക്ടർമാരെയുമായിരുന്നില്ല. തുറന്ന മനസ്സോടെ .ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള കുട്ടികൾ അവിടെ നിന്നും പഠിച്ച് ഇറങ്ങി.

നഗരങ്ങളിലെ മാലിന്യ കുമ്പാരങ്ങൾ നിർമാർജ്ജനം ചെയ്യാൻ മടി കാണിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏതിരെ അവർ സംസാരിച്ചിരുന്നു.

അഭിമാനത്തോടെ കോട്ടയം ക്കാർ നേട്ടങളുടെ പട്ടികയിൽ എഴുതി ചേർത്ത പേരായിരുന്നു ” മേരി റോയി – പള്ളിക്കുടം സ്കൂൾ.”
വലിയ ചുവന്ന പൊട്ടും, തനിക്ക് ഇഷ്ടപ്പെട്ട പ്രത്യേക വസ്ത്രധാരണത്തിലൂടെയും അവർ കരളുറപ്പ് പുറത്ത് കാട്ടി.
വാക്കിൽ മാത്രമല്ലാതെ പ്രവർത്തിയിലുടെ സാമുഹ്യ മാറ്റത്തിന് ചാലക ശക്തിയായ വലിയ അദ്ധ്യാപികക്ക് വിട !

m

പോരാട്ടത്തിന്റെ പര്യായം മേരി റോയ് യാത്രയായി : മുരളീ കൈമൾ
RELATED ARTICLES

STORIES

Most Popular