Saturday, April 20, 2024
HomeUSAനിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ്

നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ്

ഒക്‌ലഹോമ ∙ നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ സോബുലി അലന് (54) ഒക്‌ലഹോമ കോടതി 12 വർഷത്തെ തടവുശിക്ഷ വിധിച്ചു.

മരങ്ങൾക്കിടയിൽ പണിതീർത്ത കാബിനിൽ വച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ടു വന്ന ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം (ടെസ്റ്റിക്കിൾസ് കാസ്ട്രേഷൻ) സോബുലി  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

നീക്കം ചെയ്ത ശരീരഭാഗം ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. ശസ്ത്രക്രിയക്കുശേഷം രക്തപ്രവാഹം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുപ്പക്കാരൻ സംഭവിച്ചതിനെകുറിച്ചു ഡോക്ടറന്മാരോട് വിശദീകരിച്ചു.

ഓഗസ്റ്റിലായിരുന്നു  സംഭവം. വിചാരണ സെപ്റ്റംബർ 20ന് ആരംഭിക്കാനിരിക്കെ പ്രതി കുറ്റസമ്മതം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular