Friday, April 26, 2024
HomeKeralaമാധ്യമ പ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദേശാഭിമാനി, സദ്വാര്‍ത്ത, ഏഷ്യാനെറ്റ്, അമൃത, ജീവന്‍ ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു.

രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലും മാധ്യമ രൂപകല്‍പ്പനയിലും എക്കാലത്തെയും മികച്ച മാതൃകകള്‍ രവിവര്‍മയുടെതായുണ്ട്.

തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് കാക്കനാട് സണ്‍റൈസില്‍ പ്രവേശിപ്പിച്ചു. പകല്‍ പന്ത്രണ്ടാടെയായിരുന്നു മരണം.

അവിവാഹിതനാണ്. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ അന്തരിച്ച രവിവര്‍മയാണ് പിതാവ്. അമ്മ: പരേതയായ ലില്ലി വര്‍മ. സഹോദരങ്ങള്‍: ഗീത, സംഗീത, വിജയഗീത.

രവി വര്‍മ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular