Wednesday, April 24, 2024
HomeKeralaകൊച്ചിയിലെ സ്ത്രീധന പീഡനം: പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പോലീസ് കൂട്ട് നിന്നതായി പരാതി

കൊച്ചിയിലെ സ്ത്രീധന പീഡനം: പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പോലീസ് കൂട്ട് നിന്നതായി പരാതി

പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായും പീഡനത്തിനിരയായ പെൺകുട്ടി ആരോപിച്ചിരുന്നു

കൊച്ചി: സ്ത്രീധനത്തെ ചൊല്ലി കൊച്ചിയിൽ യുവതിയെയും അച്ഛനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോടതിയിൽ. ചളിക്കവട്ടം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ആണ് ഹർജി.യുവതിയുടെ ഭർത്താവ് ജിപ്സൺ  ഇയാളുടെ പിതാവ്  പീറ്റർ, മാതാവ് ജൂലി എന്നിവരാണ് കേസിലെ പ്രതികൾ. എറണാകുളം നോർത്ത് പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ലെന്നും ദുർബലമായ വകുപ്പുകൾ ചേർത്തു പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു എന്നും ഹർജിയിൽ ആരോപണം ഉണ്ട്. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നില്ല. പകരം പിതാവിൻ്റെ കാലു തല്ലിയൊടിച്ചു എന്നതായിരുന്നു കേസ്. അതും ദുർബലമായ വകുപ്പുകൾ ചുമത്തി. യുവതിക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളെ അടിസ്ഥാനമാക്കിയുള്ള വകുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെതിരെ  ശക്തമായ പ്രതിഷേധം ഉയരുകയും കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസെടുത്തത്. ഹർജി എറണാകുളം ജില്ലാ കോടതി പരിഗണിക്കും.

സ്ത്രീധന പീഡന പരാതിയിൽ  നടപടി വൈകുന്നതിനെതിരെ  യുവതിയും രംഗത്ത് വന്നിരുന്നു. പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായും പീഡനത്തിനിരയായ പെൺകുട്ടി ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ സന്ദർശിച്ച കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. ആദ്യ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമ വകുപ്പുകൾ ചേർക്കാത്ത നടപടിയെയും അവർ ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular