Friday, March 29, 2024
HomeKeralaമാഗ്‌സസെ അവാര്‍ഡ് വേണ്ടെന്നത് പാര്‍ട്ടി തീരുമാനം ; സ്ഥീരീകരിച്ച് ഷൈലജ ടീച്ചര്‍

മാഗ്‌സസെ അവാര്‍ഡ് വേണ്ടെന്നത് പാര്‍ട്ടി തീരുമാനം ; സ്ഥീരീകരിച്ച് ഷൈലജ ടീച്ചര്‍

ആരോഗ്യമന്ത്രിയായിരിക്കെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ തനിക്ക് മാഗ്‌സസെ അവര്‍ഡിന് പരിഗണന ഉണ്ടായിരുന്നുവെന്നും പാര്‍ട്ടി തീരുമാന പ്രകാരമാണ് അത് വേണ്ടെന്ന് വെച്ചതെന്നും കെ.കെ. ഷൈലജ. താനുള്‍പ്പെടെയുള്ള പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ഇത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ഷൈലജ ഇക്കാര്യം അറിയിച്ചതെന്നും യെച്ചൂരി പറഞ്ഞിരുന്നു.

അവാര്‍ഡ് നിരസിക്കുന്നതായി ഇതിനകം കെ.കെ. ഷൈലജ അവാര്‍ഡ് നിര്‍ണ്ണയ സമിതിയെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഷൈലജയുടെ വ്യക്തിപരമായ നേട്ടമല്ലെന്നുമാണ് സിപിഎം വിലയിരുത്തല്‍ ഇതേ തുടര്‍ന്നാണ് അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന് ഷൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular