Friday, March 29, 2024
HomeIndiaഇന്ത്യയിലെ ആദ്യത്തെ വനിതാ റേസിംഗ് ചാമ്ബ്യന്‍ അലീഷ അബ്ദുള്ള ബിജെപിയില്‍ ചേര്‍ന്നു

ഇന്ത്യയിലെ ആദ്യത്തെ വനിതാ റേസിംഗ് ചാമ്ബ്യന്‍ അലീഷ അബ്ദുള്ള ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വനിതാ റേസിംഗ് ചാമ്ബ്യന്‍ അലീഷ അബ്ദുള്ള ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് അലീഷ ബിജെപിയില്‍ അം​ഗത്വം സ്വീകരിച്ചത്.

കായിക രം​ഗത്തിന് പ്രധാനമന്ത്രി നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അണ്ണാമലൈയില്‍ നിന്ന് പാര്‍ട്ടി അം​ഗത്വം സ്വീകരിച്ചതിനു ശേഷം അലീഷ അബ്ദുള്ള പറഞ്ഞു.

ഒരു കായിക താരത്തേയും അത്ഭുതം സൃഷ്ടിക്കുന്ന റേസറേയും ബിജെപിയിലേയ്‌ക്ക് സ്വാ​ഗതം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കെ.അണ്ണാമലൈ പ്രതികരിച്ചു. പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു കായികരംഗത്ത് തന്റെ മുന്നിലുള്ള തടസ്സങ്ങളെല്ലാം തകര്‍ത്ത എല്ലാവര്‍ക്കും പ്രചോദനമാകുന്ന വനിത രത്നമാണ് അലീഷ അബ്ദുള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തനിക്ക് നല്‍കുന്ന ആദരവും അം​ഗീകരവും ബിജെപിയുടെ ഭാ​ഗമാകാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് അലീഷയും പറഞ്ഞു.

ബിജെപി കുടുംബത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. ബിജെപിയുടെ സ്‌പോര്‍ട്‌സ് ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെല്‍ പ്രസിഡന്റ് അമര്‍ പ്രസാദ് റെഡ്ഡി ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ തന്നെപോലുള്ള താരങ്ങള്‍ക്ക് വലിയ ബഹുമാനവും അം​ഗീകാരവും ആദരവും നല്‍കുന്നു. ഈ സ്നേഹമാണ് തന്നെ പോലുള്ളവരെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതെന്നും അലീഷ അബ്ദുള്ള പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular