Saturday, April 20, 2024
HomeIndiaഅമരീന്ദർ സിംഗിനെ പുകഴ്ത്തി ബിജെപി

അമരീന്ദർ സിംഗിനെ പുകഴ്ത്തി ബിജെപി

2022ല്‍ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഇപ്പോഴും വ്യക്തമായി പറയുന്നില്ലെന്നും പഞ്ചാബിലെ പട്ടികജാതി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഇതെന്നും ശര്‍മ്മ പറയുന്നു.

അകാലിദള്‍ ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിക്കായി വാതില്‍ തുറന്നിട്ടുണ്ടെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് നീങ്ങുമോ എന്നതാണ് രാഷ്ട്രീയ നേതൃത്വം ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.
ന്യൂസ് 18 നോട് സംസാരിക്കവെ, പഞ്ചാബ് ബിജെപി അദ്ധ്യക്ഷന്‍ അശ്വനി ശര്‍മ്മ ക്യാപ്റ്റന്‍ ഒരു നീണ്ട രാഷ്ട്രീയ ഇന്നിംഗ്‌സ് കളിച്ച ഉന്നത നേതാവാണെന്നും ബിജെപി എപ്പോഴും അദ്ദേഹം പഞ്ചാബില്‍ നടത്തിയിട്ടുള്ള ദേശീയവാദ പ്രസ്താവനകളെ സ്വാഗതം ചെയ്തിരുന്നുവെന്നും പറഞ്ഞു.

2022ല്‍ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഇപ്പോഴും വ്യക്തമായി പറയുന്നില്ലെന്നും പഞ്ചാബിലെ പട്ടികജാതി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഇതെന്നും ശര്‍മ്മ പറയുന്നു. പഞ്ചാബികള്‍ക്ക് ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

1.പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നിയുടെ നിയമനം ഒരു വലിയ നീക്കമായി കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നു. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ശര്‍മ്മ: കോണ്‍ഗ്രസിലെ കടുത്ത ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ?ഗമാണ് ഈ നീക്കം. ദളിതരോടുള്ള സ്‌നേഹം വളര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമമല്ല ഇത്. തിരഞ്ഞെടുപ്പില്‍ അവരുടെ മുഖമുദ്രയാകുന്നത് നവജ്യോത് സിംഗ് സിദ്ദുവായിരിക്കുമെന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോഭാവം തുറന്നു കാട്ടുന്നതാണ്. നാല് മാസം ചന്നിയെ മുഖ്യമന്ത്രിയാക്കി മാറ്റി എസ്സി സമുദായക്കാര്‍ക്കിടയില്‍ നിന്ന് വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങനെ പോരാടുമെന്ന റാവത്തിന്റെ പ്രസ്താവനയ്ക്ക് ശേഷം പഞ്ചാബികള്‍ക്ക് ഇക്കാര്യം മനസ്സിലായിട്ടുണ്ട്.

2. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പിന്നീട് പറഞ്ഞത് ചന്നിയുടെയും സിദ്ദുവിന്റെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ്.

ശര്‍മ്മ: എന്നാല്‍ ചന്നി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കുമോ എന്ന് അവര്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. അവര്‍ അത് ചെയ്യില്ല. രണ്ട് മുഖങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞതിലൂടെ കോണ്‍ഗ്രസ് എന്താണ് അര്‍ത്ഥമാക്കുന്നത്? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പേര് മുന്നോട്ട് വയ്ക്കുകയും തിരഞ്ഞെടുപ്പില്‍ പോരാടുകയും ചെയ്തു. ആ സമയത്തും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജഖറിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു ക്യാപ്റ്റനായിരുന്നു. അപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ ആരായിരിക്കും? അത് ഇപ്പോഴും വ്യക്തമല്ല. മുഖ്യമന്ത്രിയായതിന് ഞങ്ങള്‍ ചന്നിയെ അഭിനന്ദിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളുണ്ട്, പക്ഷേ അത് ഉയര്‍ത്താന്‍ ഇത് ശരിയായ സമയമല്ല. എന്നാല്‍ അത് പതുക്കെ ഉയര്‍ന്നു വരും.

3. അകാലിദള്‍ ഒഴികെയുള്ള രാഷ്ട്രീയ ഓപ്ഷനുകള്‍ തുറന്നിട്ടുണ്ടെന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ബിജെപിക്ക് ക്യാപ്റ്റനില്‍ താല്‍പര്യമുണ്ടോ?

ശര്‍മ്മ: സാങ്കല്‍പ്പികമായ സാഹചര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. ക്യാപ്റ്റന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്, അദ്ദേഹം ഉന്നതനായ നേതാവാണ്. കോണ്‍ഗ്രസില്‍ നിന്ന് താന്‍ അപമാനിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഓരോ വ്യക്തിക്കും തന്റെ വഴി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. കൂടുതല്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, സിദ്ധുവിനെക്കുറിച്ചും ദേശീയ സുരക്ഷാ ഭീഷണിയെക്കുറിച്ചും ക്യാപ്റ്റന്‍ പറഞ്ഞത് വളരെ പ്രധാനമാണ്. ഒരു വ്യക്തിയും ദേശീയ സുരക്ഷയ്ക്കും ഒരു വ്യക്തി സൗഹൃദവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും മുകളിലാകാന്‍ പാടില്ല. സിദ്ധു ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നതിനെക്കുറിച്ചും പാക്കിസ്ഥാന്‍ കരസേനാ മേധാവിയെ ആലിംഗനം ചെയ്യുന്നതിനെക്കുറിച്ചും ക്യാപ്റ്റന്‍ പറഞ്ഞത് ബിജെപിയും പിന്തുണയ്ക്കുന്നു.

4. ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെയും ക്യാപ്റ്റന്റെയും കാഴ്ചപ്പാടുകള്‍ സമാനമാണോ?

ശര്‍മ്മ: ദേശീയതയെയും പഞ്ചാബിന്റെ താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രസ്താവനകള്‍ ബിജെപിയില്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. രാഷ്ട്രത്തെ എല്ലാറ്റിനുമുപരിയായി ഉയര്‍ത്തിക്കാട്ടുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ അദ്ദേഹത്തിന്റെ സൈനിക പശ്ചാത്തലം എല്ലായ്‌പ്പോഴും പ്രതിഫലിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular