Wednesday, April 24, 2024
HomeIndiaലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പരാതി; നടന്‍ കെആര്‍കെ അറസ്റ്റില്‍

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പരാതി; നടന്‍ കെആര്‍കെ അറസ്റ്റില്‍

മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ അറസ്റ്റില്‍.

കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാനെ വെര്‍സോവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 ല്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. യുവനടിയും മോഡലും ഫിറ്റ്നസ് ട്രെയിനറുമാണ് പരാതിക്കാരി.

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മറ്റൊരു കേസില്‍ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.

യുവസേന അംഗം രാഹുല്‍ കനലിന്‍റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മോശം ഭാഷ ഉപയോഗിച്ചെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. ദുബായില്‍ നിന്ന് മുംബൈയിലെത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞു ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular