Wednesday, April 24, 2024
HomeCinemaറോഷന്‍ മാത്യു തെലുങ്കിലേക്ക്

റോഷന്‍ മാത്യു തെലുങ്കിലേക്ക്

ഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു. എസ്.എസ്.എം.ബി 28 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ ആണ് റോഷന്‍ അവതരിപ്പിക്കുന്നത്.റോഷന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്.

മഹേഷ് ബാബുവും ത്രിവിക്രമവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. തിരുവോണ ദിവസമായ സെപ്തംബര്‍ 8ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പൂജ ഹെഗ്‌ഡെ ആണ് നായിക. ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിനുവേണ്ടി വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.വിക്രം ചിത്രം കോബ്രയില്‍ റോഷന്‍ പ്രതിനായകവേഷത്തില്‍ എത്തി തിളങ്ങിയിരുന്നു. അതേസമയം തിരുവോണദിവസം ആണ് റോഷന്‍ അഭിനയിച്ച ഒരു തെക്കന്‍ തല്ല് കേസ് റിലീസ് ചെയ്യുന്നത്. കൊത്ത്, ഗോള്‍ഡ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular