Friday, March 29, 2024
HomeEditorialശരീരത്തില്‍ സ്വയം കെട്ടിട്ട് ചത്ത പാമ്ബ്; വൈറലായി ചിത്രം; അത്ഭുതപ്പെടുത്തുന്ന കാഴ്ച

ശരീരത്തില്‍ സ്വയം കെട്ടിട്ട് ചത്ത പാമ്ബ്; വൈറലായി ചിത്രം; അത്ഭുതപ്പെടുത്തുന്ന കാഴ്ച

രീരത്തില്‍ സ്വയം കെട്ടിട്ട് ചത്ത പാമ്ബിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ശരീരത്തിന്റെ മധ്യഭാഗത്ത് കെട്ടുപിണഞ്ഞ നിലയിലാണ് പാമ്ബിനെ കണ്ടെത്തിയത്.

പാമ്ബിന്റെ ശരീരം പകുതി മലര്‍ന്ന നിലയിലാണ്. എന്തായാലും ഈ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ അന്തംവിട്ടിരിക്കുകയാണ്.

ചിത്രം വൈറലായതോടെ പാമ്ബ് സ്വന്തം ശരീരം കെട്ടിയതാണോ അതോ അതിനെ കൊന്ന ശേഷം ആരെങ്കിലും കെട്ടിയിട്ടതാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഈ സംശയത്തിന് കഴമ്ബില്ലെന്നും പാമ്ബുകളിലെ ചില ഇനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വയം കെട്ടിയിടാന്‍ സാധിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ശത്രുക്കള്‍ അടുത്തെത്തുമ്ബോള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പാമ്ബുകള്‍ ഇത്തരം പ്രതിഭാസങ്ങള്‍ കാണിക്കുന്നത് എന്ന് പഠനം തെളിയിക്കുന്നു. ശരീരം ചുറ്റിപ്പിണഞ്ഞ ശേഷം തല ഭാഗം ഈ കെട്ടിനുള്ളിലാക്കി മറഞ്ഞിരിക്കുകയാണ് ഇവ ചെയ്യുന്നത്. രോഗാവസ്ഥ കാരണവും പാമ്ബുകള്‍ ഇത്തരത്തില്‍ പെരുമാറും. ഇന്‍ക്ലൂഷന്‍ ബോഡി ഡിസീസ് അഥവാ ഐബിഡി എന്ന രോഗാവസ്ഥയാണ് ഇതിന് കാരണം.

പടം പൊഴിക്കാനുള്ള ശ്രമത്തിനിടെ ശരീരം സ്വയം കെട്ടുപിണഞ്ഞതാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ പാമ്ബുകള്‍ പരമാവധി ശരീരം കെട്ടി പിണയ്‌ക്കാന്‍ ശ്രമിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular