Friday, March 29, 2024
HomeIndia2047ഓടെ രാജ്യത്തിന്റെ പൊതു ഭാഷയായി ഹിന്ദി മാറും; ഇന്ത്യയെ ഒരുമിച്ചു ചേര്‍ക്കാന്‍ ഹിന്ദിക്ക് മാത്രമേ സാധിക്കൂ;...

2047ഓടെ രാജ്യത്തിന്റെ പൊതു ഭാഷയായി ഹിന്ദി മാറും; ഇന്ത്യയെ ഒരുമിച്ചു ചേര്‍ക്കാന്‍ ഹിന്ദിക്ക് മാത്രമേ സാധിക്കൂ; അമിത് ഷാ

സൂറത്ത്: 2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസത്തോടനുബന്ധിച്ച്‌ ഗുജറാത്തിലെ സൂറത്തില്‍ നടന്ന രണ്ടാമത് ഒദ്യോഗിക ഭാഷ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയെ കുറിച്ച്‌ നടത്തിയ പ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെയാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. രാജ്യത്തെ ഒരുമിച്ച്‌ ചേര്‍ക്കാന്‍ ഹിന്ദിക്ക് മാത്രമേ സാധിക്കു. ബ്രിട്ടീഷ് ഭരണകൂടം വിഭജിച്ച്‌ ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേല്‍പ്പിക്കുകയും ചെയ്തത് മൂലം ഹിന്ദി ഔദ്യോഗിക ഭാഷ ആല്ലാതാവുകയായിരുന്നു.

പ്രാദേശിക ഭാഷകളെ മുറുകെ പിടിക്കുന്നതിനോടൊപ്പം എല്ലാവരും ഹിന്ദി പഠിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭവങ്ങള്‍ നല്‍കാന്‍ ഹിന്ദിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ദിവസവും പിന്നിടുന്തോറും രാജ്യം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഹിന്ദി പൊതു ഭാഷയാണെങ്കില്‍ എല്ലാ ജനങ്ങള്‍ക്കും ഇന്ത്യയുടെ പുരോഗതിയില്‍ പങ്ക് ചേരാന്‍ നിഷ്പ്രയാസം സാധിക്കും. ഭാഷ അറിയാത്തത് മൂലം പ്രാദേശികമായി ഒതുങ്ങി നിന്ന് പോകുന്ന നിരവധി സംരംഭകരും , വ്യവാസികളും രാജ്യത്തുണ്ട്. ഹിന്ദി സംസാരിക്കാന്‍ അറിയുമെങ്കില്‍ അവര്‍ക്ക് കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്. ഭാഷയുടെ പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്താനല്ല നേതാക്കള്‍ ശ്രമിക്കേണ്ടത് മറിച്ച്‌ അവരെ ഒരുമിച്ച്‌ ചേര്‍ക്കാനാണ്. പ്രാദേശിക വാദം പ്രചരിപ്പിച്ച്‌ ജനങ്ങളെ തമ്മില്‍ തല്ലിച്ച്‌ മുതലെടുപ്പ് നടത്തുന്ന രാഷ്‌ട്രീയക്കാര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular