Friday, April 19, 2024
HomeAsiaമുന്‍ പാകിസ്താന്‍ അമ്ബയര്‍ അസദ് റൗഫ് അന്തരിച്ചു

മുന്‍ പാകിസ്താന്‍ അമ്ബയര്‍ അസദ് റൗഫ് അന്തരിച്ചു

സ്ലാമാബാദ്: മുന്‍ പാക് അമ്ബയര്‍ അസദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സഹോദരനായ താഹിറാണ് അസദ് റൗഫിന്റെ മരണ വിവരം പുറത്ത് വിട്ടത്.

ഏറെ നാളായി ലാഹോറില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു റൗഫ്. കട അടച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാകിസ്താനില്‍ നിന്നുള്ള ഏറ്റവും മികച്ച അമ്ബയര്‍മാരിലൊരാളായിരുന്നു റൗഫ്. 1998ലാണ് അമ്ബയറായി അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2000ത്തില്‍ പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. 2004ല്‍ അദ്ദേഹം അന്താരാഷ്‌ട്ര അമ്ബയര്‍മാരുടെ പാനലില്‍ ഇടം നേടി. 2005ല്‍ ആദ്യ ടെസ്റ്റ് മത്സരം നിയന്ത്രിച്ചു.

13 വര്‍ഷത്തിനിടെ 231 അന്താരാഷ്‌ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചു. 2006ല്‍ റൗഫ് ഐസിസിയുടെ എലൈറ്റ് പാനലില്‍ അംഗമായി. അലീന്‍ ദാറിനൊപ്പം പാകിസ്താന്‍ അമ്ബയറിംഗ് പാനലിനെ ഏറെ പ്രശസ്തനാക്കിയ വ്യക്തി കൂടിയാണ് റൗഫ്. 2013ല്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുന്നത്. അതേവര്‍ഷം തന്നെ അമ്ബയര്‍മാരുടെ എലൈറ്റ് പാനലില്‍ നിന്നും റൗഫ് പുറത്താക്കപ്പെട്ടു.

കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2016ല്‍ റൗഫിന് ബിസിസിഐയുടെ വിലക്ക് വന്നു. വാതുവെപ്പുകാരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നും, ഒത്തുകളി വിവാദത്തില്‍ പങ്കാളിയാണെന്നുമുള്ളതായിരുന്നു ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ വര്‍ഷം റൗഫിനെതിരെ പീഡന ആരോപണവും ഉയര്‍ന്നിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മുംബൈയില്‍ നിന്നുള്ള ഒരു മോഡലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular