Wednesday, April 24, 2024
HomeCinemaഇര്‍ഷാദ് പരാരിയുടെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ

ഇര്‍ഷാദ് പരാരിയുടെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ

വാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകന്‍.

സഹോദരനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയുടെ രചനയിലാണ് ചിത്രം. ആഷിഖ് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ ആണ് നിര്‍മ്മാണം.ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ തീരുമാനം. തല്ലുമാലയുടെ മികച്ച വിജയത്തിനുശേഷം ആഷിഖ് ഉസ്‌മാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ആണ് ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളിലൊന്ന്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ നായകന്‍മാരാക്കി അയല്‍വാശി എന്ന ചിത്രം ഇര്‍ഷാദ് പരാരി പ്രഖ്യാപിച്ചിരുന്നതാണ്. ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അതേസമയം തല്ലുമാല, കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനവുമായി യാത്രയിലാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ഷൈന്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ഭീഷ്മപര്‍വ്വത്തില്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular