Friday, March 29, 2024
HomeGulfജിദ്ദയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 19,000 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കി

ജിദ്ദയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 19,000 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കി

ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയില്‍ കുഴിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളായ 19,000 കുടുംബങ്ങള്‍ക്ക് 432 ദശലക്ഷത്തിലധികം റിയാല്‍ വാടക നല്‍കിയതായി ജിദ്ദ മേഖല ചേരിവികസന സമിതി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. ചേരിനിവാസികളായ പൗരന്മാര്‍ക്ക് ഭരണകൂടം സൗജന്യ സേവന പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതില്‍ 19,983 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീടോ വീട്ടുവാടകയോ നല്‍കി.

സാമൂഹികസുരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത പുരുഷന്മാരും സ്ത്രീകളുമായ 269 പേര്‍ക്ക് ജോലി നല്‍കി. ഭക്ഷ്യക്കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍, കുട്ടികള്‍ക്കുള്ള പാല്‍ എന്നിവയുടെ വിതരണം, വീട്ടുസാധനങ്ങളും മറ്റും എത്തിക്കല്‍ എന്നിവ ഉള്‍പ്പെടെ ആകെ നല്‍കിയ സേവനങ്ങളുടെ എണ്ണം 96,000 ആയി. ഭവനപദ്ധതിയില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.ആദ്യത്തേത് ചേരികളില്‍ താമസിക്കുന്നവരും സാമൂഹികസുരക്ഷ പദ്ധതിയില്‍ അംഗങ്ങളുമായ കുടുംബങ്ങളാണ്.

രണ്ടാമത്തെ വിഭാഗം ചേരികളില്‍ താമസിക്കുന്നവരും രേഖകള്‍ ഉള്ളവരും വീടുകള്‍ പൊളിച്ചുമാറ്റിയവരുമായ കുടുംബങ്ങളാണ്. ഇവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതുവരെ ഭരണകൂടം ഭവനയൂനിറ്റുകള്‍ വാടകക്കു നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ വിഭാഗം സാമൂഹികസുരക്ഷ പദ്ധതി ഗുണഭോക്താക്കളല്ലാത്തവരും രേഖകള്‍ ഇല്ലാത്തവരുമാണ്.

ഇവരുടെ അവസ്ഥ പഠിക്കുകയും തുടര്‍ന്ന് അവരെ പുനരധിവസിപ്പിക്കുകയും ചെയ്യും. ഇനി കെട്ടിടം പൊളിച്ച്‌ നീക്കംചെയ്യാനുള്ള ചേരിപ്രദേശങ്ങളിലെ മൂന്നു വിഭാഗങ്ങള്‍ക്കും ഇതേപോലെയായിരിക്കും നടപടികളെന്നും കമ്മിറ്റി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular