Friday, April 26, 2024
HomeIndiaലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ കൊന്ന്‌കെട്ടിതൂക്കിയതെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ കൊന്ന്‌കെട്ടിതൂക്കിയതെന്ന് സ്ഥിരീകരിച്ച്‌ പോലീസ്

ക്‌നോ| ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്.

പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിതൂക്കിയതാണെന്ന് ലഖിംപൂര്‍ ഖേരി എസ് പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറ് പേര്‍ അറസ്റ്റിലായതായും പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളെയാണ് വീടിന് സമീപത്തെ കരിമ്ബിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. അയല്‍ ഗ്രാമത്തിലെ മൂന്ന് പേര്‍ വീട്ടിലെത്തി കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് മാതാവ് പ്രതികരിച്ചിരുന്നു. അതിനിടെ തങ്ങളുടെ പരാതികള്‍ കേള്‍ക്കാതെയാണ് പോലീസ് പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular