Thursday, May 2, 2024
HomeIndiaനവാബ് മാലിക് നിരപരാധിയല്ല, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി ഇടപെട്ടു: ഇ.ഡി കോടതിയില്‍

നവാബ് മാലിക് നിരപരാധിയല്ല, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി ഇടപെട്ടു: ഇ.ഡി കോടതിയില്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ മന്ത്രി നവാബ് മാലിക്, ഒളിവില്‍പ്പോയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുമായി ഇടപാട് നടത്തിയിരുന്നുവെന്നും അദ്ദേഹം കുറ്റക്കാരനാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച പ്രത്യേക കോടതിയെ അറിയിച്ചു.

ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) അനില്‍ സിംഗ്, മാലിക്കിന്റെ ജാമ്യാപേക്ഷയില്‍ വാദങ്ങള്‍ അവതരിപ്പിക്കുകയും അത് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് ഇക്കാര്യം സമര്‍പ്പിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുന്ന 63കാരനായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം ഫെബ്രുവരി 23ന് ഇ.ഡി അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular