Sunday, October 17, 2021
HomeUSAമലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിനു വിര്‍ജീനിയയില്‍

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിനു വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെടുന്നു.
വാഷിംഗ്ടണ്‍ റീജിയണിലെ മികച്ച ടീമുകളായ വാഷിംഗ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്‌െ്രെടക്കേഴ്‌സ്,
സെന്റ് ജൂഡ്, റിച്ചമണ്ട് ബ്ലാസ്‌റ്റേഴ്‌സ്,  ബാള്‍ട്ടിമോര്‍ ഖിലാഡീസ് എ&ബി  എന്നീ ടീമുകളാണീ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
സാംസണ്‍ പ്രോപ്പര്‍ട്ടീസ് ഗ്രാന്റ് സ്‌പോണ്‍സര്‍ ആയ ടൂര്‍ണ്ണമെന്റ് ഒരു വലിയവിജയമാക്കി തീര്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ് സി.എം , സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍പോള്‍, അനില്‍ ജെയിംസ്, ദിനേശ് മുല്ലത്ത്, ബിപിന്‍ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതിഅറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular