Thursday, April 25, 2024
HomeKeralaകാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

തീരദേശ പരിപാലന ചട്ടം ലംഘിച്ച്‌ നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിച്ചു തുടങ്ങും.

2020 ജനുവരിയിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വി. ആര്‍ കൃഷ്ണതേജയടക്കമുള്ള അധികൃതര്‍ കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ച്‌ സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കോവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്ബത്തിക പ്രതിസന്ധിയും മൂലം പൊളിക്കല്‍ നീണ്ടുപോവുകയായിരുന്നു.

കൃഷ്ണതേജ നേരിട്ടെത്തി റിസോര്‍ട്ട് അധികൃതര്‍ കയ്യേറിയ ഭൂമി കഴിഞ്ഞ ദിവസമാണ് തിരിച്ചു പിടിച്ചത്.പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തില്‍ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ട് പൊളിച്ച്‌ ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി.

54 വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകള്‍ക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്ബോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular