സിനിമ ടൂറിസം പ്രെമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ചിത്രീകരിച്ച മണിരത്നത്തിന്റെ ബോംബെയിലെ ഉയിരെ എന്ന ഗാനം ബേക്കലില്‍ത്തന്നെ പുനരാവിഷ്ക്കരിക്കാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നു.
സംവിധായകന്‍ മണിരത്നം, സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ ,ചിത്രത്തിലെ നായകന്‍ അരവിന്ദ് സ്വാമി, നായിക മനീഷ കൊയ് രാള എന്നിവരടക്കമുള്ളവരെ അണിനിരത്തി സിനിമയുടെ പശ്ചാത്തല സംഗീതം ഉള്‍പ്പെടുത്തിയുള്ള സംഗീത നൃത്തപരിപാടിയാണ് ആലോചിക്കുന്നത്.ഇത് സംബന്ധിച്ച് മണിരത്നവുമായി പ്രാരംഭ ചര്‍ച്ച നടത്തിയതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേരളകൗമുദിയോടു പറഞ്ഞു.ബേക്കലിലെ ടൂറിസം പദ്ധതികള്‍ക്ക് പ്രചാരം നല്‍കാന്‍ ഇത് ഉപകരിക്കും.കേരളത്തില്‍ സിനിമ ചിത്രീകരണം സജീവമാക്കാന്‍ മികച്ച ലൊക്കേഷനുകളാണുള്ളത്.സിനിമ ടൂറിസത്തിലൂടെ ഇവ പ്രയോജനപ്പെടുത്തും.കിരീടം എന്ന ചിത്രത്തിലെ കിരീടം പാലം, വെള്ളാനകളുടെ നാട്ടിലെ താമരശേരി ചുരം …ഇങ്ങനെ നമ്മുടെ നാട്ടിലെ ടൂറിസം സ്പോട്ടുകള്‍ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി റിയാസ് പറഞ്ഞു.