Wednesday, October 4, 2023
HomeIndiaപൂണെയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ; ജീവനൊടുക്കിയത് ബാല്യകാല സുഹൃത്തുക്കള്‍

പൂണെയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ; ജീവനൊടുക്കിയത് ബാല്യകാല സുഹൃത്തുക്കള്‍

പുണെ: ബാല്യകാല സുഹൃത്തുക്കളും ഒരേ കെട്ടിടത്തില്‍ താമസിക്കുന്നവരുമായ രണ്ടു പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെയില്‍ ഹദാപ്സര്‍ നഗരത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സനിക ഭഗവത് (19), ആകാന്‍ഷ ഗെയ്ക്വാദ് (19) എന്നിവരാണ് മരിച്ചത്

വൈകിട്ട് ആറരയോടെയാണ് സനികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴരയോടെ മൃതദേഹം ആംബുലന്‍സില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുന്നതിനിടെ സുഹൃത്തായ ആകാന്‍ഷ നാലുനില കെട്ടിടത്തിന്റെ ടെറസില്‍നിന്നു ചാടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആകാന്‍ഷ ബികോം വിദ്യാര്‍ത്ഥിയും സനിക ആനിമേഷന്‍ കോഴ്സ് പഠിക്കുന്നയാളുമാണ്. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular