Thursday, March 28, 2024
HomeIndiaഡല്‍ഹി മദ്യ കുംഭകോണ കേസ്; വിവിധ ന​ഗരങ്ങളിലായി 40 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്

ഡല്‍ഹി മദ്യ കുംഭകോണ കേസ്; വിവിധ ന​ഗരങ്ങളിലായി 40 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്

ല്‍ഹി: ‍ഡല്‍ഹിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ന​ഗരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.

ഒന്നിലധികം ന​ഗരങ്ങളിലായി 40-ല്‍ അധികം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് തിരച്ചില്‍. മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 6-ന് ഡല്‍ഹിയും മറ്റ് ന​ഗരങ്ങളിലുമായി 35 ലധികം സ്ഥലങ്ങളില്‍ ഇഡി ഇതിനു മുമ്ബും പരിശോധന നടത്തിയിരുന്നു.

അഴിമതിയിലുള്‍പ്പെട്ട മദ്യ നിര്‍മ്മാതാക്കള്‍ വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന. 2021 നവംബറിലാണ് പുതിയ മദ്യനയം ആം ആദ്മി സര്‍ക്കൂാര്‍ നടപ്പാക്കിയത്. എന്നാല്‍ അഴിമതി ആരോപണം ഉയരുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ മദ്യനയം ജൂലൈയില്‍ റദ്ദാക്കപ്പെട്ടു. രാഷ്‌ട്രീയം ഉപയോഗിച്ച്‌ മദ്യവില്‍പ്പനശാലകളുടെ ലൈസന്‍സ് സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം.

മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും ഇതിന് മുമ്ബ് ഇഡി റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയുടെ ഫോണും ലാപ്ടോപ്പും ഇഡി പിടിച്ചെടുത്തു. പുതിയ മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതേസമയം, മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്ന ന്യായീകരണത്തില്‍ തന്നെയാണ് മനീഷ് സിസോദിയയും ആം ആദ്മി പാര്‍ട്ടിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular