Friday, April 19, 2024
HomeIndiaകോണ്‍ഗ്രസില്‍ പുതിയ മാറ്റം; 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കും

കോണ്‍ഗ്രസില്‍ പുതിയ മാറ്റം; 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കും

ന്യൂഡല്‍ഹി: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു വശത്ത് പുരോഗമിക്കുമ്ബോള്‍ ദേശീയതല പദയാത്രയായ ഭാരത് ജോഡോ യാത്ര മറുവശത്ത്.

ഇതിനിടെ വലിയ തോതിലുള്ള രാജിയും കൊഴിഞ്ഞു പോക്കും. നേതൃത്വത്തെ ഞെട്ടിച്ച ഗോവയിലേതുപോലുള്ള സംഭവങ്ങള്‍.

ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഒരു പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചര്‍ച്ച രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

ദേശീയ പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) കോണ്‍ഗ്രസിന്‍റെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ സമിതിയാണ്. വ്യാഴാഴ്ച, തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്തുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. 23 അംഗങ്ങളില്‍ 12 പേര്‍ തിരഞ്ഞെടുക്കപ്പെടും. ബാക്കിയുള്ള അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular