Friday, April 19, 2024
HomeEditorialഅപകടാവസ്ഥയില്‍ യുവതിക്ക് രക്ഷകയായി എത്തിയത് 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

അപകടാവസ്ഥയില്‍ യുവതിക്ക് രക്ഷകയായി എത്തിയത് 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

ഹൈദരാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതി പ്രസവിച്ചു. സെക്കന്തരാബാദ് -വിശാകപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ട്രയിനില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകയായി എത്തിയത് 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വാതി റെഡ്ഡിയായിരുന്നു. ചീപുരുപള്ളി സ്വദേശിയായ സത്യവതിയും ഭര്‍ത്താവ് സത്യനാരായണനും ഹൈദരാബാദില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയില്‍ സത്യവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ വഴി ഒന്നും ഇല്ലായിരുന്നതിനാല്‍ ആ കംപാര്‍ട്ട്‌മെന്റിലെ മറ്റു സ്ത്രീകളോട് സത്യനാരായണന്‍ സഹായം തേടി. ഇതോടെ സംഭവമറിഞ്ഞെത്തിയ സ്വാതി റെഡ്ഡി ഉടന്‍ തന്നെ കംപാര്‍ട്മെന്റില്‍ യുവതിയുടെ സീറ്റിന് സമീപം തുണികൊണ്ട് മറച്ച്‌ പ്രസവ മുറിയാക്കിയ ശേഷം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

എന്നാല്‍ സ്വാതി ഡോക്ടറാണെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു.അത്യാവശ്യ മരുന്നുകള്‍ സ്വാതിയുടെ കൈവശം ഉണ്ടായിരുന്നത് സഹായമായി.
എംബിബിഎസ് പൂര്‍ത്തിയാക്കിയ സ്വാതി നിലവില്‍ വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് മെഡിക്കല്‍ കോജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. ‘ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ ഒരാള്‍ എന്നെ വന്ന് തട്ടിവിളിച്ചു. അയാള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു. തന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും സഹായിക്കാമോ എന്നും എന്നോട് ചോദിച്ചു. ഞാന്‍ ഒരു മെഡിക്കന്‍ വിദ്യാര്‍ത്ഥി ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു’ സ്വാതി മാധ്യമങ്ങളോട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular