Thursday, April 18, 2024
HomeGulfഖത്തര്‍ ലോകകപ്പ്: ജര്‍മന്‍ ടീം പരിശീലനത്തിന് ഒമാനിലേക്ക്

ഖത്തര്‍ ലോകകപ്പ്: ജര്‍മന്‍ ടീം പരിശീലനത്തിന് ഒമാനിലേക്ക്

സ്കത്ത്: ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബാള്‍ ലോകകപ്പിന്‍റെ പരിശീലന ക്യാമ്ബിന് ജര്‍മന്‍ ടീം ഒമാനിലെത്തും.

നവംബര്‍ 14 മുതല്‍ 18 വരെ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരിക്കും കോച്ച്‌ ഹന്‍സി ഫ്ലിക്കിന്‍റെ നേതൃത്വത്തില്‍ ടീം പരിശീലനത്തിനിറങ്ങുക. ഇതുസംബന്ധിച്ച്‌ ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് സലീം ബിന്‍ സഈദ് അല്‍ വഹൈബി ജര്‍മന്‍ ഫുട്ബാള്‍ അധികൃതരുമായി ധാരണയിലെത്തിയതായി ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു.

ഒമാന്‍ ദേശീയ ടീമുമായി സൗഹൃദ മത്സരവും നടത്തും. നവംബര്‍ 16ന് രാത്രി ഒമ്ബതിനായിരിക്കും മത്സരം. കാണികള്‍ക്ക് പ്രവേശനമുണ്ടാകുമോ എന്നതിനെ കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. ജര്‍മന്‍ ടീം ഒരു തവണ മാത്രമാണ് മസ്കത്തില്‍ ഒമാനുമായി ഏറ്റുമുട്ടിയിട്ടുള്ളത്. 1998 ഫെബ്രുവരിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു. ജര്‍ഗന്‍ കോഹ്‌ലര്‍, ജോര്‍ഗ് ഹെന്‍‌റിച്ച്‌ എന്നിവരായിരുന്നു ജര്‍മനിക്കുവേണ്ടി ഗോളടിച്ചത്.

ഖത്തര്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമെന്ന പകിട്ടുമായാണ് ജര്‍മന്‍ പട ഇത്തവണത്തെ ലോക മാമാങ്കത്തിനെത്തുന്നത്. യൂറോപ്യന്‍ യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ് ‘ജെ’യില്‍ പത്തില്‍ ഒമ്ബതും വിജയിച്ചിട്ടുണ്ട്. 36 ഗോളുകളാണ് അടിച്ചുകൂട്ടിയതെങ്കില്‍ തിരിച്ചുവാങ്ങിയത് വെറും നാലെണ്ണം മാത്രം. അഞ്ച് ഗോള്‍വീതം അടിച്ച തിമോവെര്‍ണര്‍, ഇല്‍കായ്ഗുണ്ടോഗന്‍, സെര്‍ജി നാബ്രി, നാലു ഗോള്‍ നേടിയ ലറോയ് സാനെ, മൂന്നു തവണ ലക്ഷ്യം കണ്ട തോമസ് മുള്ളറുമെല്ലാം അടങ്ങുന്ന ടീം ലോകകപ്പിലെ എതിരാളികള്‍ക്ക് വമ്ബന്‍ വെല്ലുവിളിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 1954, 1974, 1990, 2014 വര്‍ഷങ്ങളിലായി നാലു തവണ ലോകകപ്പും നേടിയിട്ടുണ്ട്. ഗ്രൂപ് ‘ഇ’യില്‍ നവംബര്‍ 23ന് ജപ്പാന്‍, 27ന് സ്പെയിന്‍, ഡിസംബര്‍ ഒന്നിന് കോസ്റ്ററിക എന്നിവര്‍ക്കെതിരെയാണ് ആദ്യ റൗണ്ടിലെ മത്സരങ്ങള്‍.

അതേസമയം, കാമറൂണ്‍, സെര്‍ബിയ ടീമുകളും ഒമാനില്‍ പരിശീലനത്തിനെത്തും. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലായിരിക്കും കാമറൂണ്‍ ടീം പരിശീലന ക്യാമ്ബ് നടത്തുക. നവംബര്‍ 10 മുതല്‍ 19 വരെയായിരിക്കും ടീമിന്റെ പരിശീലന ക്യാമ്ബ്. ഇതിനായി ടീം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സുഹാര്‍ ക്ലബ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കാമറൂണ്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സാമുവല്‍ ഏറ്റുവും സംഘവും സുഹാര്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമുകള്‍ സുല്‍ത്താനേറ്റില്‍ പരിശീലനത്തിന് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഖത്തറിന് സമാനമായ കാലാവസ്ഥയും ആഗോള നിലവാരമുള്ള സ്റ്റേഡിയങ്ങളും യാത്രാസൗകര്യവുമെല്ലാം ഇവിടേക്ക് ടീമുകളെ ആകര്‍ഷിക്കുന്ന കാരണങ്ങളാണ്. ലോകകപ്പ് യോഗ്യത നേടിയ ടീമുകളുടെ പരിശീലന ക്യാമ്ബ് ഒരുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് സുല്‍ത്താനേറ്റ് നടത്തിവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular