Wednesday, April 24, 2024
HomeKeralaഭാരത്‌ ജോഡോ യാത്ര ; വേദിയില്‍ കയറ്റിയില്ല, നിലത്തിരുന്ന്‌ 
കെ മുരളീധരന്റെ പ്രതിഷേധം

ഭാരത്‌ ജോഡോ യാത്ര ; വേദിയില്‍ കയറ്റിയില്ല, നിലത്തിരുന്ന്‌ 
കെ മുരളീധരന്റെ പ്രതിഷേധം

കൊല്ലം

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വീകരണ വേദികളില്‍ കയറ്റാത്തതില്‍ പ്രതിഷേധവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ എംപി.

യാത്രയുടെ കരുനാഗപ്പള്ളിയിലെ സമാപന പരിപാടിയില്‍ മുരളീധരന്‍ നിലത്തിരുന്ന് പ്രതിഷേധിച്ചു. യാത്ര കഴിയുന്നതുവരെ വേദിയില്‍ കയറാതെ നിലത്തിരിക്കാനാണ് മുരളീധരന്റെ തീരുമാനം.

‘പാറശാല മുതല്‍ പൂര്‍ണമായും രാഹുല്‍ഗാന്ധിക്കൊപ്പം നടക്കുന്നയാളാണ് ഞാന്‍. ഒരിടത്തും വാഹനത്തില്‍ കയറിയിട്ടില്ല. എന്നാല്‍, കാറില്‍ കയറിവരുന്നവര്‍ക്കാണ് വേദിയില്‍ അവസരം. രാഹുല്‍ഗാന്ധിക്കൊപ്പം കേരള അതിര്‍ത്തിവരെ നടക്കും. അതുവരെ പൊതുയോഗങ്ങളില്‍ നിലത്തിരിക്കാനാണ് തീരുമാനം’–- കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാറശാല മുതല്‍ രാഹുലിനൊപ്പം നടക്കുന്ന കെ മുരളീധരന് ഇത്ര ദിവസമായിട്ടും ഒരുവേദിയിലും ഇടംകിട്ടിയിരുന്നില്ല. ഇതാണ് കടുത്ത അമര്‍ഷത്തിന് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular