Friday, April 19, 2024
HomeIndiaഡല്‍ഹിയിലെ റോഡപകടങ്ങളില്‍ പ്രതിദിനം 3 മരണം, 40% കാല്‍നടയാത്രക്കാരെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ റോഡപകടങ്ങളില്‍ പ്രതിദിനം 3 മരണം, 40% കാല്‍നടയാത്രക്കാരെന്ന് റിപ്പോര്‍ട്ട്

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, പ്രതിദിനം മൂന്ന് പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്.

ഡല്‍ഹി ട്രാഫിക് പൊലീസിന്റെ റോഡ് ക്രാഷ് റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും, അമിതവേഗതയുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ ഇരയായവരില്‍ ഭൂരിഭാഗവും കാല്‍നടയാത്രക്കാരാണ്. 2021-ല്‍ 504 (40%) കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍, 1,536 പേര്‍ക്ക് പരിക്കേറ്റു. 2020-ല്‍ 505 കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുകയും 1241 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡ് അപകടത്തില്‍പ്പെട്ടവരുടെ മൊത്തം എണ്ണത്തില്‍ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു (2021-ല്‍ 1239 പേര്‍ മരിച്ചു, 2020 ല്‍ 1196 പേര്‍ മരിച്ചു).

ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാത്തതിന്റെ ഫലമായി 2021-ല്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ (277 കേസുകള്‍) ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ പാതകളിലും മറ്റ് പ്രധാന റോഡുകളിലും മാരകമായ അപകടങ്ങള്‍ സംഭവിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതവേഗതയെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. ബൈക്ക് അപകടം മൂലം ഉണ്ടാകുന്ന മരണമാണ് പട്ടികയില്‍ രണ്ടാമത്. 2021-ല്‍ 472 മരണങ്ങളും 2020-ല്‍ 441 മരണങ്ങളും.

ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ 2020 ല്‍ 579 കേസുകള്‍ ആയിരുന്നെങ്കില്‍ 2021ല്‍ 555 ആയി കുറഞ്ഞു. 47 കിലോമീറ്റര്‍ നീളമുള്ള ഔട്ടര്‍ റിംഗ് റോഡ്, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും, ഏറ്റവും മാരകമായ അപകട സാധ്യതയുള്ള റോഡായി തരംതിരിക്കപ്പെട്ടു. 2021 ല്‍ 95 മരണങ്ങളും 2020 ല്‍ 100 ​​മരണങ്ങളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular