Thursday, April 25, 2024
HomeKeralaആശുപത്രിക്കിടക്കയില്‍ സുഖമായുറങ്ങി തെരുവുനായ; ആശങ്കാജനകമെന്ന് കോണ്‍ഗ്രസ്

ആശുപത്രിക്കിടക്കയില്‍ സുഖമായുറങ്ങി തെരുവുനായ; ആശങ്കാജനകമെന്ന് കോണ്‍ഗ്രസ്

നുഷ്യര്‍ കിടക്കേണ്ട ആശുപത്രിക്കിടക്കയില്‍ കയറി സുഖമായി കിടന്നുറങ്ങുന്ന തെരുവുനായയുടെ വീഡിയോ വൈറലായി. ആശങ്കാജനകമായ ആരോഗ്യ സംവിധാനമെന്ന് പ്രതികരിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ രത്‌ലാമില്‍ ആശുപത്രി കിടക്കയില്‍ ഉറങ്ങുന്ന നായയുടെ വീഡിയോയാണ് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. താന്‍ അവധിയിലായിരുന്നതിനാല്‍ സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്ന് രത്‌ലം ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. പ്രഭാകര്‍ നാനാവരെ പി.ടി.ഐയോട് പറഞ്ഞു. ബി.ജെ.പി ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നായ്ക്കള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാത്ത അവസ്ഥയാണെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular