Saturday, April 27, 2024
HomeKeralaപോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

പത്തനംത്തിട്ട: പോക്‌സോ കേസിലെ ഇരയായ പതിനാറുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഇന്നു രാവിലെ ഒന്‍പതോടെയാണു വീട്ടുകാര്‍ വിവമരമറിഞ്ഞത്. അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

രണ്ടുമാസം മുന്‍പാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടുകാരുടെ പരാതിയില്‍ ജൂലൈ 31നു കേസെടുത്ത പൊലീസ് അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

പീഡനത്തിനിരയായതിനെത്തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്ന പെണ്‍കുട്ടിയെ നേരത്തെ പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയിരുന്നു. അമ്മയില്ലാത്തതിനാല്‍ കുട്ടിയെ ബാലാശ്രത്തിലേക്കു മാറ്റാനും പൊലീസ് തീരുമാനമെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular