Wednesday, April 24, 2024
HomeIndiaഹിജാബ് നിയമങ്ങള്‍ അനുസരിച്ചില്ല, മരണം തന്നെ ശിക്ഷ; മതമൗലികവാദികളുടെ സദാചാര ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

ഹിജാബ് നിയമങ്ങള്‍ അനുസരിച്ചില്ല, മരണം തന്നെ ശിക്ഷ; മതമൗലികവാദികളുടെ സദാചാര ആക്രമണത്തിന് ഇരയായ യുവതി മരിച്ചു

ടെഹ്‌റാന്‍: രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ അനസരിച്ചില്ലെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണയ്‌ക്കിരയായ യുവതിയ്‌ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്.

ഇറാനിയന്‍ സ്വദേശിയായ 22 കാരി മഹ്‌സ അമിനിയാണ് മരിച്ചത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് യുവതിയുടെ മരണം.

വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 13 ന് ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്‌റാനിലെത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. യുവതിയെയും സഹോദരനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular