Thursday, April 25, 2024
HomeUSA100 വിമാനങ്ങള്‍ റദ്ദാക്കി, സമയക്രമത്തിലും മാറ്റം; രാജ്ഞിയുടെ സംസ്‌കാരസമയത്ത് ഹീത്രോ ആകാശം നിശബ്ദമാകും

100 വിമാനങ്ങള്‍ റദ്ദാക്കി, സമയക്രമത്തിലും മാറ്റം; രാജ്ഞിയുടെ സംസ്‌കാരസമയത്ത് ഹീത്രോ ആകാശം നിശബ്ദമാകും

ണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങിനിടെ വിമാനസര്‍വീസുകള്‍ മൂലമുണ്ടാകുന്ന ശബ്ദം പരമാവധി കുറയ്ക്കാന്‍ നടപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്.

ഇതിനായി തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന 100 വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ മറ്റ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഈ നടപടി.

തിങ്കളാഴ്ച്ച രാവിലെ 11.40 മുതല്‍ 12.10 വരെ ഹീത്രോ വിമാനത്താവളത്തില്‍ ഒരു വിമാനവും സര്‍വീസ് നടത്തില്ല. ണ്ട് മിനിറ്റ് മൗനാചരണം ഉള്‍പ്പെടെയുള്ള മരണാനന്തചടങ്ങുകളെ വിമാനങ്ങളുടെ ശബ്ദം ബാധിക്കാതിരിക്കാനാണ് ഈ ക്രമീകരണം. ഉച്ചയ്ക്ക് 1.45 മുതല്‍ 35 മിനിറ്റ് ഒരു വിമാനവും ഹീത്രോവിലിറങ്ങില്ല. രാജ്ഞിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ തടസപ്പെടുത്താതിരിക്കാനാണിത്. പ്രദക്ഷിണയാത്ര വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കടുക്കുമ്ബോള്‍ 3.05 മുതല്‍ ഒരുമണിക്കൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. രാത്രി ഒമ്ബത് മണിവരെ സര്‍വീസുകളില്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നതിനാല്‍ 15 ശതമാനം വിമാനസര്‍വീസുകളെ സമയക്രമീകരണം ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular