Saturday, April 20, 2024
HomeIndiaനരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം: ബിജെപി

നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം: ബിജെപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ബിജെപി. മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17-ന് രാജ്യ വ്യാപക പരിപാടികളാണ് പാര്‍ട്ടി നടത്തുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബി ജെ പിയുടെ തമിഴ്നാട് ഘടകം.

പദ്ധതി പ്രകാരം 720 കിലോഗ്രാം മത്സ്യവും വിതരണം ചെയ്യും എന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.പദ്ധതിക്കായി പാര്‍ട്ടി തിരഞ്ഞെടുത്തത് ആര്‍ എസ് ആര്‍ എം ആശുപത്രിയാണ് എന്ന് കേന്ദ്ര സഹ മന്ത്രി എല്‍ മുരുകന്‍ അറിയിച്ചു. 2 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരമാണ് ഓരോ കുഞ്ഞിനും നല്‍കുക എന്ന് മന്ത്രി അറിയിച്ചു.അതേസമയം ഇത് സൗജന്യമല്ല എന്നും നവജാതശിശുക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എല്‍ മുരുകന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 17 ന് ആര്‍ എസ് ആര്‍ എം ആശുപത്രിയില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍ ജനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മത്സ്യം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലമാണ് തിരഞ്ഞെടുത്തത് എന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.മത്സ്യ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. നരേന്ദ്ര മോദിക്ക് 72 വയസ്സ് തികയുന്നതിനാല്‍ ആണ് 720 കിലോ മത്സ്യം വിതരണം ചെയ്യുന്നത് എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

1950 സെപ്തംബര്‍ 17 ന് വാദ് നഗറിലാണ് നരേന്ദ്രമോദിയുടെ ജനനം. ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ അദ്ദേഹം 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.സെപ്റ്റംബര്‍ 17 മുതല്‍ 16 ദിവസത്തേക്ക് സേവന ദിനമായും ബി ജെ പി ആഘോഷിക്കുന്നുണ്ട്. പരിപാടികള്‍ സംബന്ധിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കത്തയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular