Friday, April 26, 2024
HomeKeralaഎയര്‍ഗണുമായി കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച സമീറിന് ജാമ്യം

എയര്‍ഗണുമായി കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച സമീറിന് ജാമ്യം

കാസര്‍കോട്: തെരുവ് നായ് ശല്യം കണക്കിലെടുത്ത് മദ്റസ വിദ്യാര്‍ഥികള്‍ക്ക് എയര്‍ഗണുമായി കാവല്‍ പോയ ബേക്കല്‍ ഹദ്ദാദ് നഗറിലെ ടി.

സമീറിന് ജാമ്യം. സമൂഹത്തില്‍ ലഹള സൃഷ്ടിക്കാനുതകുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ബേക്കല്‍ പൊലീസാണ് ജാമ്യം നല്‍കിയത്. ഇദ്ദേഹം ഉപയോഗിച്ച എയര്‍ഗണും വിഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഇവ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഐ.എന്‍.എല്‍ ഉദുമ മണ്ഡലം പ്രസിഡന്റായ ടി. സമീര്‍, ജില്ല ഭാരവാഹികള്‍ക്കൊപ്പമാണ് ശനിയാഴ്ച ബേക്കല്‍ സ്റ്റേഷനില്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തോക്ക് പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് ഇദ്ദേഹത്തെ അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് മദ്റസയില്‍ പോകുന്ന കുട്ടികള്‍ക്കു മുന്നില്‍ തോക്കുമായി 40കാരനായ യുവാവ് സഞ്ചരിച്ചത്. തെരുവ് നായ് ശല്യം കാരണം മദ്റസയില്‍ പോകാന്‍ മടിച്ചതിനാല്‍ കുട്ടികള്‍ക്ക് ധൈര്യം നല്‍കാനാണ് എയര്‍ ഗണ്‍ ഉപയോഗിച്ചത്. കൗതുകത്തിന് മകന്‍ ഈ വിഡിയോ മൊബൈലില്‍ പകര്‍ത്തി. നിമിഷങ്ങള്‍ക്കകം നാട്ടിലെ വാട്സ്‌ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പ്രചരിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തയുമായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ലഹള സൃഷ്ടിക്കാനുള്ള 350 വകുപ്പ് എന്തിനെന്ന് അറിയില്ലെന്ന് യുവാവ് പറഞ്ഞു. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതാണ് വിഡിയോ എന്നും എല്ലാവരും ഇങ്ങനെ വിഡിയോ ചിത്രീകരിക്കുന്നത് ലഹളക്ക് കാരണമാകുമെന്നാണ് പൊലീസ് നല്‍കിയ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular