Thursday, April 18, 2024
HomeIndiaപെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപണം; ചണ്ഡീഗഢ് സര്‍വകലാശാലയില്‍ സംഘര്‍ഷം

പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപണം; ചണ്ഡീഗഢ് സര്‍വകലാശാലയില്‍ സംഘര്‍ഷം

ണ്ഡീഗഢ് | ചണ്ഡീഗഢ് സര്‍വകലാശാലയില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറി ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പരാതി.

പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഹോസ്റ്റലിലുള്ള ഒരു പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ആണ്‍സുഹൃത്തിന് കൈമാറിയെന്നാണ് ആരോപണം. ഹോസ്റ്റല്‍ വാര്‍ഡന് പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയാറായില്ലെന്നും പറയുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റലിനു മുമ്ബില്‍ പ്രതിഷേധിക്കുകയും സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. ചിലര്‍ ആത്മഹത്യക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് സര്‍വകലാശാലാ അധികൃതരും ഇത് നിഷേധിച്ചിട്ടുണ്ട്. തളര്‍ന്നുവീണ് ഒരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ആരോപണ വിധേയയായ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ വിഭാഗവും അന്വേഷണം നടത്തിവരികയാണ്.

അതേസമയം, സ്വന്തം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി പകര്‍ത്തി കാമുകന് അയച്ചുകൊടുത്തതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായതെന്ന് പോലീസ് പറയുന്നു. എന്നാല്‍, മറ്റുള്ളവരുടെ ദൃശ്യങ്ങളും പെണ്‍കുട്ടി കൈമാറിയിട്ടുണ്ടെന്ന് ഹോസ്റ്റലില്‍ കഴിയുന്നവരില്‍ പലരും സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular